ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 15 വീടുകളും 7 ഗോശാലകളും പൂർണമായും തകർന്നു. ഡെറാഡൂണിലെ വികാസ് നഗറിലെ ലംഗ ജഗാൻ ഗ്രാമത്തിലും മണ്ണിടിച്ചിൽ ഉണ്ടായി.നിരവധി റോഡുകളാണ് മണ്ണിടിച്ചലിനെ തുടർന്ന് തകർന്നത്. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Also Read: ഹിമാചലിൽ മണ്ണിടിച്ചിൽ; നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു

അതേസമയം, ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതയവർക്ക് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിനവും തുടരുകയാണ്. ഇന്ത്യൻ സൈന്യവും എസ്ഡിആർഎഫ് പൊലീസ് എന്നിവരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. ഇതുവരെയായി 71 പേരാണ് ഹിമാചലിലെ മിന്നൽ പ്രളയത്തിപ്പെട്ട് മരണപ്പെട്ടത്. ദില്ലി യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: പ്രണയാഭ്യർത്ഥന നിരസിച്ചു; 12 കാരിയെ കുത്തിക്കൊന്നു; ആക്രമിച്ചത് അമ്മയുടെ മുന്നില്‍ വച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here