ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

heat alert kerala

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനില കണക്കിലെടുത്ത് എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് ഉള്ളത്. ഇന്നും നാളെയുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചൂടും അനുഭവപ്പെ‌ടും.

Also read: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസിക്കാം; മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 50 രൂപയായി വർദ്ധിപ്പിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
2026 മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 11, 12 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്
MAXIMUM TEMPERATURE WARNING – YELLOW ALERT
Maximum temperatures are very likely to be around 38 °C at Isolated places in Kannur district, 37°C at Palakkad & Kasaragod districts and 36 °C at Alappuzha, Kottayam, Thrissur, Malappuram & Kozhikode districts on 11 & 12 March 2026.
Hot & Discomfort weather is very likely to prevail over these districts except in hilly areas on 11 & 12 March 2026 due to high temperature and humid air.
Time of Issue 02.00 PM 11.03.2026
IMD-KSEOC-KSDMA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News