
കോഴിക്കോട് വളയം പഞ്ചായത്തിലെ മലയോര മേഖലയിൽ ചുഴലിക്കാറ്റ് വീശി. വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ടി വാതുക്കൽ അഭയഗിരിയിലാണ് ചുഴലിക്കാറ്റ് വീശിയത്. തടിക്കൽ ജോസഫ് , മൂന്ന് പുരക്കൽ ചന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വീടിൻ്റെ ഓടുകളും , ആസ്ബസ്റ്റോസ് ഷീറ്റുകളും ശക്തമായ കാറ്റിൽ പാറി പോയി. അപകടം നടക്കുമ്പോൾ വീട്ടുകാർ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മേഖലയിൽ റബ്ബർ മരങ്ങൾ നശിച്ചതായി നാട്ടുകാർ പറഞ്ഞു. ഇന്ന് മേഖലയിൽ യെല്ലോ അലർട്ടാണ്.
Also read – യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്നുമുതൽ റെയിൽവേ യാത്രാനിരക്ക് കൂടും, ടിക്കറ്റ് നിരക്കിലെ വർധനവ് ഇങ്ങനെ
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നെ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here