
കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. കേസെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ആർഎസ്എസ് സ്ഥാപകന്‍റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനം എന്ന് മാത്രമല്ല കോടതി അലക്ഷ്യമെന്നും പരാതിയിൽ പറയുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. 11 മണിക്ക് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും നടത്തും. കൊല്ലം പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് വിവാദത്തിനാധാരമായ ചിത്രം ഉയർത്തിയത്.
അതേസമയം കൊല്ലം പൂരം കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ നിർദ്ദേശം. വിജിലൻസ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തിൽ അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്. കൊല്ലം പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് വിവാദത്തിനാധാരമായ ചിത്രം ഉയർത്തിയത്.
ബി ആര്‍ അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളും കുടമാറ്റത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. രാഷ്ട്രീയം കലർത്തരുതെന്ന ഈ നിർദേശം മറികടന്നാണ് നടപടി. ഇതിനെ തുടർന്നാണ് അന്വേഷണത്തിന് നിർദേശം നൽകിയതും പരാതി നൽകിയതും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here