
കുടുംബത്തോടൊപ്പമുള്ളപ്പോൾ തന്റെ ഫോട്ടോയും വീഡിയോയും റെക്കോർഡ് ചെയ്തയാളെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കണമെന്ന് ഹെൻറിച്ച് ക്ലാസൻ ആവശ്യപ്പെടുന്നതും വീഡിയോ എടുക്കുന്നത് തുടർന്നാൽ നിങ്ങൾ “നിലത്തു വീഴും” എന്ന് ഭീഷണിപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.
One guy was recording Klaasen despite him saying no then he went to him and said
— Neil🔪 (@PsychDominant) April 30, 2026
“Don’t do it, If I turn around and see you clicking me and my family, I promise you’ll be on the floor next moment”
Why can’t they give them privacy at least when they’re with family🤷🏼♂️ pic.twitter.com/WL8oid0xqv
അതേസമയം വീഡിയോയിൽ ക്ലാസൻ്റെ മുഖം വ്യക്തമല്ല. ക്രിക്കറ്റ് താരത്തിന്റെ ശബ്ദം കേൾക്കാമെങ്കിലും, ക്യാമറ തറയിലേക്ക് തിരിച്ചിരുന്നതിനാൽ അദ്ദേഹത്തിൻ്റെ മുഖം കാണാൻ സാധിക്കുന്നില്ല. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ALSO READ: റിയാൻ പരാഗ് ഇ-സിഗരറ്റ് വലിച്ചത് അമ്പയർമാർ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ത്?
“നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കൂ, ഈ ചെയ്യുന്നത് ശരിയല്ല, ഫോട്ടോ എടുക്കരുത്. തന്നെയും കുടുംബത്തെയും റെക്കോർഡ് ചെയ്യരുതെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, ഫോട്ടോ എടുപ്പ് വീണ്ടും തുടർന്നതോടെയാണ് രൂക്ഷമായി സംസാരിച്ചത്. ഇനിയും ഇത് തുടർന്നാൽ നിങ്ങൾ നിലത്തായിരിക്കുമെന്ന് ക്ലാസൻ പറഞ്ഞു. ഇത് എന്റെ കുടുംബമാണ്, അതുകൊണ്ട് നിങ്ങളുടെ ക്യാമറ മാറ്റിവെക്കൂ” ക്ലാസൻ വ്യക്തമാക്കി. ഏതായാലും സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

