
ഒരേദിനം വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസെനും ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലും. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നാണ് ക്ലാസെന്‍ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ ഐ പി എൽ സീസണിൽ ഹൈദരാബാദിനായി ജഴ്സിയണിയുകയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി നാല് ടെസ്റ്റുകളും 60 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2024-ല്‍ തന്നെ അദ്ദേഹം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനങ്ങളില്‍ 2,141 റണ്‍സും ടി20യില്‍ 1,000 റണ്‍സും ടെസ്റ്റില്‍ 104 റണ്‍സും നേടി. നാല് അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്.
Read Also: ഐ പി എൽ ഫൈനൽ വെള്ളത്തിലാകുമോ; മഴ പെയ്താൽ കിരീടം ഇരു ടീമുകൾക്കും ലഭിക്കുമോ, അറിയാം
മാക്സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നാണ് വിരമിച്ചത്. 36കാരൻ ടി20യില്‍ തുടരും. ഏകദിനത്തില്‍ ഉയര്‍ന്ന പ്രഹരശേഷിയുള്ള (126.70) രണ്ടാമത്തെ താരമാണ്. 2015ലെയും 2023ലെയും ഓസീസിന്റെ ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിരുന്നു. 2012ല്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. 149 മത്സരത്തില്‍ 3990 റൺസടിച്ചു. 77 വിക്കറ്റുമുണ്ട്. ഈ സീസണിലെ ഐ പി എല്ലിൽ പരുക്കേറ്റ് നേരത്തേ പുറത്തായിരുന്നു. പഞ്ചാബ് ടീമിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here