കേരളത്തില്‍ ഹെലി ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കും : മന്ത്രി മുഹമ്മദ് റിയാസ്

ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതി സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി വിവിധ ജില്ലകളില്‍ ഹെലിപാഡുകള്‍ സ്ഥാപിക്കും. പദ്ധതിക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തവുമുണ്ടാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ടൂറിസം മേഖലക്ക് ഉണര്‍വേകും. അതുമായി ബന്ധപ്പെടുത്തി ടൂറിസത്തിന്റെ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് ചര്‍ച്ച ചെയ്യും.

Also Read: കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍; മുഖ്യമന്ത്രി

ടൂറിസം കേന്ദ്രങ്ങള്‍ പരിപാലിക്കുന്നതില്‍ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. കോവളത്ത് 93 സമഗ്ര വികസന പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ കുടിവെള്ളപദ്ധതിയോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് 1200 റോഡുകള്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിമുറിക്കാന്‍ പോവുകയാണ്. ഈ റോഡുകള്‍ എത്രയും വേഗം നികത്ത് സഞ്ചാരയോഗ്യമാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്ട് വന്നതോടുകൂടി കേരളത്തിലെ റോഡുകളില്‍ പരിപാലനത്തില്‍ വലിയ മാറ്റം ഉണ്ടായി. കേരളത്തിലെ 30000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളില്‍ 20026 കിലോമീറ്റര്‍ റോഡ് റണ്ണിങ് കോണ്‍ട്രാക്ടിന് കീഴിലാണെന്നും മന്ത്രി പറഞ്ഞു.

Also Read: അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News