കേദാര്‍നാഥിലേക്ക് ഹെലികോപ്റ്ററിൽ പറന്നാലോ?

സഞ്ചാരപ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക്‌ ഹെലികോപ്റ്ററിൽ പറക്കാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി).

Kedarnath Yatra Complete Travel Guide

യാത്രികർക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ഹെലികോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യാനാകും. ഏപ്രിൽ 1 മുതലാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നത്. ഏപ്രില്‍ 25-നാണ് കേദാര്‍നാഥ് ക്ഷേത്രം തുറക്കുന്നത്.

A Quick Guide for Kedarnath Yatra - travelobiz

ഇന്ന്(മാർച്ച് 31) ഹെലികോപ്റ്റർ സർവീസുകളുടെ ട്രയൽ റൺ പൂർത്തിയായി. ഹെലികോപ്റ്റർ വഴിയുള്ള കേദാർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഡിജിസിഎ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Sacred portals of Kedarnath closed for winter | Deccan Herald

ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവാദിത്തങ്ങളും ഉൾപ്പെടെ സര്‍വീസ് ആരംഭിക്കുന്നവര്‍ക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like