നേപ്പാളിൽ ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി

നേപ്പാളിൽ അഞ്ചു വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി.ഹെലികോപ്റ്റർ 9N-AMV ആണ് കാണാതായത്.
സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ഉള്ള യാത്രക്കിടെയാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായത് .രാവിലെ പത്തു മണിയോടെയാണ് സംഭവം . സോലുഖുംബുവിലെ സുർകിയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ യാത്രയാരംഭിച്ച് പതിനഞ്ചു മിനിറ്റിനുള്ളിൽ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

also read :മതവിദ്വേഷം തടയാൻ കൈകോർത്ത് ഇസ്ലാമിക രാജ്യങ്ങൾ , യുഎന്നിൽ പ്രമേയം കൊണ്ട് വരും

പ്രാദേശിക സമയം 10 .12 നു ശേഷം ഹെലികോപ്റ്റർ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. യാത്രയാരംഭിച്ച് പതിനഞ്ചം മിനിറ്റിൽ കൺട്രോൾ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടുവെന്ന് ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ബുൽ അറിയിച്ചു. അഞ്ചു വിദേശ പൗരന്മാരും കോപ്ടറിന്റെ ക്യാപ്റ്റനുമാണ് ഹെലികോപ്ടറിലുള്ളത്.തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി അൾട്ടിട്യൂഡ് എയർ ഹെലികോപ്റ്റർ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ടതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

also read :‘ഹിമാചലില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതര്‍; ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്’: കെ വി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News