
അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ തകർന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട സമയത്ത് ഹെലികോപ്റ്ററുകളിൽ ഒന്നിൽ അഞ്ച് പേരും മറ്റൊന്നിൽ നാലു പേരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ കാര്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here