വീട്ടില്‍ നിന്നും 1.37 കോടി രൂപയുടെ സ്വര്‍ണവും വജ്രവും മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 1.37 കോടി രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന് അറസ്റ്റില്‍. മുംബൈയിലാണ് ഒരു വൃദ്ധന്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരന്‍ മോഷണം നടത്തിയത്.

40കാരനയാ ഇയാളുടെ പേര് മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല.ഏപ്രില്‍ 28നാണ് മോഷണവിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച വസ്തുക്കള്‍ ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.

കുറഞ്ഞ ശമ്പളത്തില്‍ പ്രതി നിരാശനായിരുന്നുവെന്നും ഇതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News