ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി

ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ALSO READ:ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

അതേസമയം, ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിൽ ഇസ്രയേലിനെ വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നാണ് യെച്ചൂരി ആവശ്യപെട്ടു.ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അക്രമണങ്ങളെ യുഎന്‍ തടയിടണം.

പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ യുഎന്‍ ഉറപ്പാക്കണം.പലസ്തീന്‍ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിന്‍വലിക്കുകയും വേണമെന്ന് യെച്ചൂരി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാര്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പലസ്തീനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കുട്ടികള്‍ ഉള്‍പ്പെടെ 248 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും യെച്ചൂരി വ്യക്തമാക്കി.

ALSO READ:ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദില്ലി ഡൽഹി ദർബാറിൽ തിരക്കിൽ; വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News