ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി SIT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമൊരുക്കി എസ് ഐ ടി. പ്രത്യേക ഇ മെയിലും ഫോണ്‍ നമ്പറിലും അതിജീവിതമാര്‍ക്ക് പരാതി നല്‍കാം. ഡിഐജി അജിത ബീഗത്തിന്റെ നമ്പറാണ് ഇതിനായി നല്‍കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

ALSO READ:അമാന എംബ്രേസ് സ്വര്‍ണക്കടത്ത് വിഷയം; ന്യായീകരിച്ച് എം കെ മുനീര്‍

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനം കൂടി എസ് ഐ ടി സജ്ജമാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയായ ഡിഐജി അജിത ബീഗത്തിന്റെ നമ്പറിലും ഇമെയിലിലും ഇനി മുതല്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാം. പരാതിക്കാരുടെ സ്വകാര്യത സംരംക്ഷിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ നടപടി.

ഇമെയില്‍ മുഖേന പരാതി നല്‍കുമ്പോള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി പരാതി നല്‍കുന്നതിലെ അതിജീവിതമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ മേല്‍ ഡിഐജി നേരിട്ട് ഇടപെട്ട് വനിതാ ഉദ്യോഗസ്ഥരെ അതിജീവിതമാരെ ബന്ധപ്പെടാന്‍ ചുമതലപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്കും കടക്കാനാണ് തീരുമാനം.

ALSO READ:പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News