സിറിഞ്ച് ലഹരി ഉപയോഗിക്കുന്നവർ ജാഗ്രതൈ; മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തൽ

സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി കണ്ടെത്തൽ. ശാരീരിക സ്രവങ്ങൾ വഴി പടരുന്ന ഹെപ്പറ്റൈറ്റിസ്- ബി ,സി മഞ്ഞപ്പിത്തമാണ് ഇത്തരക്കാർക്കിടയിൽ കാണുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മാത്രം 70 ഓളം പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി ,സി മഞ്ഞപിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേർക്കും ലഹരി ഉപയോഗിച്ചത് വഴിയാണ് രോഗം പടർന്നത്.

ALSO READ: 15 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു, ദമ്പതികള്‍ അറസ്റ്റില്‍, വാങ്ങിയവര്‍ക്കെതിരെയും അന്വേഷണം

ഒരേ സിറിഞ്ച് കൊണ്ടുള്ള ലഹരി ഉപയോഗമാണ് രോഗവ്യാപനത്തിനു കാരണമെന്നു ജില്ലാനോഡൽ ഓഫീസർ മുനവ്വർ റഹ്മാൻ പറഞ്ഞു. ചികിത്സ തേടിയ മൂന്നിൽ രണ്ടും പേർക്കും ലഹരി ഉപയോഗം കൊണ്ടാണ് രോഗം വന്നിരിക്കുന്നത്. ഉപയോഗിച്ച സിറിഞ്ചുകൾ വഴി ലഹരി ശരീരത്തിലേക്ക് കുത്തിവെക്കുന്നത് കൊണ്ടാണ് രോഗം വ്യാപിച്ചത്. ഹെപ്പറ്റൈറ്റിസ്-ബിയോ ,സിയോ ഉണ്ടായ ആളുകൾക്ക് ലിവർ സിറോസിസ് ബാധിക്കുവാനും അത് ക്യാൻസറിലേക്ക് മാറുവാനും സാധ്യത ഉണ്ട് എന്നും മുനവ്വർ റഹ്മാൻ പറഞ്ഞു .

ALSO READ: ചാന്ദ്‌നിയെ കൊന്നത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് പുറമെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപെടുന്നവരിലും പ്രസവ സമയത്ത് മാതാവിൽ നിന്ന് കുഞ്ഞിലേക്കും രോഗം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവർക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തുവാനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News