ഹേര ഫേരി 3: പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമാക്കി പരേഷ് റാവല്‍, ഞെട്ടലോടെ ആരാധകര്‍

ബോളിവുഡ് നടന്‍ പരേഷ് റാവലും സംവിധായകന്‍ പ്രിയദര്‍ശനും തമ്മില്‍ സിനിമയുടെ ഉള്ളടക്കം ഉള്‍പ്പെടെ നിരവധി കാര്യങ്ങളിലുണ്ടായ വിയോജിപ്പാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്നന്ന് തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണം. സമൂഹ മാധ്യമങ്ങളിലെ ഊഹാപോഹങ്ങള്‍ മുതിര്‍ന്ന നടന്‍ തള്ളിക്കളഞ്ഞു. ഇനി ആ വേഷം ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ ഹേര ഫേരി 3 ഉപേക്ഷിച്ചതെന്നാണ് പരേഷ് റാവല്‍ പ്രതികരിച്ചത്.

അതെ സമയം മൂന്നാം ഭാഗത്തില്‍ നിന്ന് പ്രധാന നടന്‍ പിന്മാറിയ തീരുമാനം ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ കണ്ട സിനിമാ പ്രേമികളെ നിരാശരാക്കി. റാം റാവു സ്പീക്കിങ് എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കായ ഹേരാ ഫേരി വലിയ ഹിറ്റായിരുന്നു. ഇന്നസെന്റ് അവിസ്മരണീയമാക്കിയ മത്തായി ചേട്ടന്റെ റോളിലാണ് ഹിന്ദി പതിപ്പില്‍ പരേഷ് റാവല്‍ അഭിനയിച്ചത് . ബാബുറാവു ഗണപത്രാവു ആപ്‌തെ എന്ന കഥാപാത്രത്തവും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.

പ്രിയദര്‍ശനും താനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും സംവിധായകനില്‍ തനിക്ക് വിശ്വാസവും അതിയായ സ്‌നേഹവും ബഹുമാനവുമുണ്ടെന്നും പരേഷ് റാവല്‍ പറഞ്ഞു.

Also Read മുന്നോട്ടുയർന്ന് വിപണി: 900 പോയിന്‍റിലധികം ഉയർന്ന് സെൻസെക്സ്, 24,800 കടന്ന് നിഫ്റ്റി 50; രൂപയും നേട്ടത്തിൽ

‘എന്റെ പ്രേക്ഷകരുടെ സ്‌നേഹത്തിനും ബഹുമാനത്തിനും എത്ര പണം നല്‍കിയാലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എനിക്ക് ഇനി ആ വേഷം ചെയ്യാന്‍ ആഗ്രഹിമില്ലാത്തതിനാലാണ് വേണ്ടെന്ന് വച്ചത്.’ പരേഷ് റാവല്‍ വ്യക്തമാക്കി.

2000 ല്‍ ഹേരാ ഫേരി പുറത്തിറങ്ങി, ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായതിന് പിന്നാലെ 2006 ല്‍ ഫിര്‍ ഹേരാ ഫേരിയും പണം വാരി. ഇപ്പോഴിതാ നടന്‍ അക്ഷയ് കുമാറാണ് പഴയ ഹിറ്റ് ടീമിനെ വച്ച് മൂന്നാം ഭാഗം നിര്‍മ്മിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതിന് പുറകെയാണ് പരേഷ് റാവല്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം മലക്കം മറിഞ്ഞത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ പരേഷ് റാവലിന് നോട്ടീസ് അയച്ചിരിക്കയാണ്. തുടര്‍ന്നാണ് നടന്റെ വിശദീകരണം. എന്നാല്‍ അഡ്വാന്‍സ് തുകയെ കുറിച്ചോ, നോട്ടീസിനെ കുറിച്ചോ നടന്‍ മൗനം തുടര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News