ഞൊടിയിടയില്‍ തയാറാക്കാം ചെമ്മീന്‍ തീയല്‍; ഈസി റെസിപ്പി ഇതാ

ചെമ്മീന്‍ തീയല്‍ ഇനി എളുപ്പത്തില്‍ തയാറാക്കാം.

ആവശ്യമായ സാധനങ്ങള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
തേങ്ങ ചിരണ്ടിയത് – 2 കപ്പ്
ചെറിയ ഉള്ളി – 20 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 1 ഇഞ്ച് കഷണം
കറിവേപ്പില – 2 ഇതള്‍
മുളകുപൊടി – 3 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
തക്കാളി – 1 എണ്ണം
കടുക് – ½ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക. ഇത് തണുത്തതിന് ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക. വാളന്‍ പുളി 2½ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.

READ ALSO:വന്യജീവി ഹ്രസ്വചിത്ര മത്സരം: മാലിയ്ക്ക് ഒന്നാം സ്ഥാനം

ഇത് ശ്രദ്ധിക്കണേ

-ചെമ്മീന്‍ അധികനേരം വേവിച്ചാല്‍ കട്ടി (റബ്ബര്‍ പോലെ) ആവുന്നതിനാല്‍ അധികം വേവാതിരിക്കാന്‍ ശ്രദ്ധിക്കുക.

-വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് ഏറ്റവും നല്ലത്.

READ ALSO:കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാടുകയറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News