ചെറുനാരങ്ങ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…

നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ചെറുനാരങ്ങ. എന്നാല്‍ പുറത്ത് സൂക്ഷിച്ചാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ ചെറുനാരങ്ങകള്‍ ഉണങ്ങിയും ചീഞ്ഞുമൊക്കെ പോകാറുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും നാരങ്ങ പെട്ടെന്ന് നശിക്കാന്‍ തുടങ്ങും. എന്നാല്‍ ചെറുനാരങ്ങ കേടാകാതെ ഒരു മാസം വരെ സൂക്ഷിക്കാനുള്ള ഒരു വിദ്യ പറഞ്ഞു തരികയാണ് ഹെല്‍ത്ത് കോച്ച് ഗുണ എന്ന ഇന്‍സ്റ്റഗ്രാം പേജ്. ഇങ്ങനെ ചെയ്താല്‍ ചെറുനാരങ്ങയുടെ ഫ്രഷ്നെസ് നഷ്ടപ്പെടാതെ കുറേയധികം ദിവസങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം.

READ ALSO:ഭാര്യയെ വിശ്വാസമില്ല; ഗുളികയില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചത് നാല് തവണ

ചെറുനാരങ്ങകള്‍ ഒരു കണ്ടെയ്‌നറിനുള്ളിലേയ്ക്ക് മാറ്റിയതിനു ശേഷം അവ മുങ്ങി കിടക്കുന്നതു പോലെ വെള്ളമൊഴിച്ച് നല്ലതു പോലെ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരു മാസം വരെ യാതൊരും കേടും കൂടാതെ, ഫ്രഷായി തന്നെ ചെറുനാരങ്ങകള്‍ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയും.
ഈ വിദ്യ ഏറെ ഉപകാരപ്രദമാണെന്നും ചെയ്തു നോക്കുമെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കമന്റായി കുറിച്ചിരിക്കുന്നത്. പാതി മുറിച്ചതിനു ശേഷം ബാക്കിയാകുന്ന ചെറുനാരങ്ങ കേടുകൂടാതെയിരിക്കാനായി വായ്ഭാഗം ഒരു പ്ലാസ്റ്റിക് പേപ്പര്‍ എടുത്ത് നല്ലതുപോലെ ചുറ്റിയതിനു ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലോ സിപ്-ലോക്ക് കവറിലോ ആക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. മൂന്നു മുതല്‍ നാല് ദിവസം വരെ കേടുകൂടാതെയിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി.

READ ALSO:ഹസിൻ ജഹാൻ്റെ മനസ് മാറിയോ? മുഹമ്മദ് ഷമിക്ക് ആശംസകളുമായി മുൻ ഭാര്യയുടെ വീഡിയോ; ഇരുവരും വീണ്ടും ഒന്നിക്കുന്നു?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News