
കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ബൈക്കുകളെ എല്ലാം നവീകരിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്രോ, ഗ്ലാമർ തുടങ്ങിയ കമ്മ്യൂട്ടർ ബൈക്കുകളെല്ലാം പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് പുതുക്കിപ്പണിത കമ്പനി, തങ്ങളുടെ നിരയിലെ അണ്ടർറേറ്റഡ് 125 സിസി മോഡലിന് കൂടി പുതിയ പരിഷ്ക്കാരങ്ങൾ സമ്മാനിച്ചിരിക്കുകയാണ്.
ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഇനി പുതുക്കിയ എഞ്ചിനോടെയാവും വിപണിയിൽ എത്തുക. ഇവിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഇതിന്‍റെ മൈലേജ്. 2025 ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ഡ്രം ബ്രേക്ക് വേരിയന്റിന് 88,128 രൂപയാണ് ഇപ്പോൾ പ്രാരംഭ എക്സ്ഷോറൂം വിലയായി കണക്കാക്കിയിരിക്കുന്നത്. ഡിസ്‌ക് ബ്രേക്ക് OBD-2B പതിപ്പിന് 92,028 രൂപയും വില വരും.
ALSO READ; ടാറ്റ കർവ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു; വില 16.49 ലക്ഷം മുതൽ
124.7 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 125 സിസി എഞ്ചിന് 10.7 bhp കരുത്തിൽ പരമാവധി 10.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സൂപ്പർ സ്പ്ലെൻഡർ XTEC ഒരു ലിറ്റർ പെട്രോളിൽ 69 കിലോമീറ്റർ മൈലേജ് തരുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാറ്റ് ഗ്രേ, ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
മാറ്റ് ഗ്രേ, ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് സൂപ്പർ സ്പ്ലെൻഡർ XTEC സ്വന്തമാക്കാനാവുക. സിറ്റി ട്രാഫിക്കിലും ഹൈവേകളിലും യാത്രാനുഭവം മെച്ചപ്പെടുത്താനായി അഡ്വാൻസ്‌ഡായ ഫ്യൂവൽ ഇഞ്ചക്ഷൻ (FI) സിസ്റ്റം, വെറ്റ് മൾട്ടി പ്ലേറ്റ് ക്ലച്ച് എന്നിവക്കൊപ്പം സിബിഎസ് ബ്രെക്കിങ് സംവിധാനവുമുണ്ട്. ബജാജ് പൾസർ 125, ഹോണ്ട ഷൈൻ 125, എസ്പി 125, ടിവിഎസ് റൈഡർ തുടങ്ങിയവരാകും ഹീറോ സൂപ്പർ സ്പ്ലെൻഡർ XTEC ന്‍റെ എതിരാളികൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here