
ലോകകപ്പിൽ തീപാറുന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ആരാധകരെ ത്രസിപ്പിക്കുന്ന ഏർലിങ് ഹാലണ്ട് കളത്തിനു പുറത്തെ നന്മ കൊണ്ടും ശ്രദ്ധേയനാകുന്നു. നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടി നോർവെയെ ക്വാർട്ടർ ഫൈനലിലെത്തിച്ച 25-കാരൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മരണപ്പെട്ട തന്റെ കുട്ടി ആരാധകന്റെ കുടുംബത്തോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ്.
മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വലിയ ആരാധകനായ ആറു വയസ്സുകാരൻ ഡെന്നിസ് പക്ഷെ നിർഭാഗ്യവശാൽ റോഡപകടത്തിൽ മരണപ്പെട്ടു. എന്നാൽ ഡെന്നിസ് തന്റെ ആരാധകനാണെന്നു മനസ്സിലാക്കിയ ഹാലണ്ടും കുടുംബവും കുട്ടിയുടെ മാതാപിതാക്കൾക്ക് താരത്തിന്റെ ഒപ്പുള്ള നോർവേ ജേഴ്‌സിയും താരത്തിന്റെ സ്വന്തം കൈപ്പടയിലുള്ള കത്തും ആണ് അയച്ചു നൽകിയത്.
Also Read: വില 4.75 കോടി രൂപ; വൈറലായി ഏർലിങ് ഹാലണ്ടിന്റെ ബാഗ് ശേഖരം
ഡെന്നിസിന്റെ മരണത്തിൽ തനിക്കും കുടുംബത്തിനും ഉള്ള അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിനുള്ള ആശ്വാസവാക്കുകളുമായിരുന്നു കത്തിൽ. ഹാലണ്ടിന്റെ ഈ പ്രവർത്തി ലോകം അറിയുന്നത് വാർത്ത ഡെന്നിസിന്റെ പിതാവ് സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടപ്പോൾ മാത്രമാണ്. “ഡെന്നിസ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ, അവൻ ഏറെ അഭിമാനിക്കുമായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

