
ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ കിടിലൻ എൻഡ്രി നടത്തി ഹീറോ വിഡ VX2. വിലയാണ് പ്രധാനമായും ഹീറോ വിഡ VX2 ന്റെ പ്രത്യേകത. അതിന്റെ ഒപ്പം തന്നെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയും വാഹനം ലഭിക്കുമെന്നതും ഈ പുത്തൻ ഇവിയുടെ പ്രത്യേകതയാണ്. VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വിഡക്കുള്ളത്,
2.2 കിലോവാട്ട്, 3.4 കിലോവാട്ട് എന്നിങ്ങനെ കപ്പാസിറ്റിയുള്ള ബാറ്ററികളാണ് വാഹനത്തിൽ കമ്പനി നൽകിയിരിക്കുന്നത്. VX2 ഗോയിൽ 92 കിലോമീറ്റർ റേഞ്ചും. VX2 പ്ലസിൽ 142 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ എത്തുന്ന വിഡ ഭംഗിയിലും കേമനാണ്.
Also Read: ജിംനിയെ പൊലീസിൽ എടുത്തേ… ജിംനി ഇനി മുതൽ ഓസ്‌ട്രേലിയൻ പൊലീസിലെ ‘സർജന്‍റ് ജിം’
ഫീച്ചറുകളിലും മികച്ച ഓപ്ഷനുകൾ തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിലയുടെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ BaaS സംവിധാനം തെരഞ്ഞെടുത്താൽ 59,490 രൂപയും 64,990 രൂപയുമാണ് യഥാക്രമം ഇരു വേരിയന്റുകൾക്കും വരുന്നത്. അതല്ല ബാറ്ററിയോടെയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 99,490 രൂപയും 1.10 ലക്ഷം രൂപയുമാണ് വില വരിക.

ബജാജ് ചേതക് 3001, ഓല S1 എയർ, ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോട് വിപണിയിൽ ഏറ്റുമുട്ടാൻ ഹീറോയുടെ വിഡക്ക് സാധിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here