
പെരുമ്പാവൂരില്‍ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ആസാം നവഗോണ്‍ സ്വദേശി ഇസദുല്‍ ഇസ്ലാം ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3 ലക്ഷം രൂപ വില വരുന്ന 20.78 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.
പെരുമ്പാവൂര്‍ നഗരസഭാ സ്റ്റേഡിയം പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആസാം നവഗോണ്‍ സ്വദേശി ഇസദുല്‍ ഇസ്ലാം ഹെറോയിനുമായി പിടിയിലായത്. പെരുമ്പാവൂര്‍ നഗരത്തിലും വിദ്യാര്‍ഥികള്‍ക്കും വിൽപന നടത്താന്‍ സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഇതര സംസ്ഥാനക്കാരില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. പെരുമ്പാവൂര്‍ നഗരം കേന്ദ്രീകരിച്ച ലഹരിവസ്തുക്കള്‍ സ്ഥിരമായി എത്തിച്ചു നല്‍കുന്ന ആളാണ് പ്രതി എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20.78 ഗ്രാം ഹെറോയിന്‍ പ്രതിയില്‍ നിന്നും പിടിച്ചെടുത്തു. കുന്നത്തുനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് കുന്നത്തുനാട് എക്‌സൈസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here