
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ സാധാരണക്കാര്‍ക്കായി ഒരു വാഗ്ദാനവുമില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്. സാധാരണക്കാരനെ നേരിട്ട് സഹായിക്കുന്ന ഒന്നും തന്നെ ബജറ്റിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷവും നമ്മള്‍ താഴേക്ക് പോവുകയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയും ആളുകളും വരുമാനം കുറയുകയും ചെയ്യുകയാണ് രാജ്യത്ത്. എന്നാല്‍ അടിസ്ഥാനമായ ആ പ്രശ്‌നങ്ങളെ ബജറ്റ് നല്ല രീതിയില്‍ സമീപിച്ചിട്ടില്ല.
Also Read : ALSO READ: കേന്ദ്ര ബജറ്റ്; കേരളത്തോട് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി
സാധാരണക്കാരന് നേരിട്ട് പ്രയോജനമില്ലാത്ത ബജറ്റായി ഇത് മാറി എന്നുതന്നെ പറയേണ്ടി വരും. തൊഴിലില്ലായ്മ, ദാരിദ്ര്യ നിര്‍മാര്‍ജനം, പണപ്പെരുപ്പം, വിലക്കൂടുതല്‍ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുകയാണ്. എന്നാല്‍ ബജറ്റില്‍ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടേയില്ല.
ദില്ലി, ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മധ്യവര്‍ഗക്കാര്‍ക്ക് അനുകൂലമായ ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. അടിസ്ഥാന പ്രശ്‌നങ്ങളെ ഗൗനിക്കാതെ, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടക്കുന്നവരെ മാനിക്കാത്ത ബജറ്റായി ഇത് മാറി.
കോര്‍പ്പറേറ്റുകളെ താലോലിച്ച ബജറ്റ് കൂടിയാണ് ഇന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നുകൂടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

