വീണ്ടും ബന്ധു നിയമനം; ഹൈബി ഈഡൻ എം പി യുടെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം

hibi eedan wife

വീണ്ടും ബന്ധുനിയമന വിവാദത്തിൽ കോൺ​ഗ്രസ്. കോൺ​ഗ്രസ് നേതാവും എം പി യുമായ ഹൈബി ഈഡൻ്റെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ്റെ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം.

Also read: കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ: ധാരണ ലംഘിച്ച് ധിക്കാരനടപടി തുടർന്ന് കോറോ ഹെൽത്ത് കമ്പനി

തൃശൂരിലെ കോൺഗ്രസ് നേതാക്കളായ അഭിഭാഷകരെ തള്ളിയാണ് പുതിയ നീക്കം. നിലവിലെ 25 അംഗ പാനൽ 29 ആക്കി വിപുലീകരിച്ചാണ് അഡ്വ.അന്ന ലിൻഡ ഈഡനെ നിയമിക്കുന്നത്. മെയ് 26നാണ് 25 പേരെ നിയമിച്ചത് ഇതിന് പിന്നാലെയാണ് അന്നയെ നിയമിക്കാൻ പാനൽ വിപുലീകരിച്ചത്.

Also read: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട്; ഇരിഞ്ഞാലക്കുട ടൗണ്‍ കോര്‍പറേറ്റീവ് ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍

ഡി സി സി അംഗങ്ങൾ പണം വാങ്ങിയാണ് കൗൺസൽമാരുടെ എണ്ണം വർധിപ്പിച്ചതെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണം ഉയരുന്നു. ഇനി വരുന്ന കോർപ്പറേഷൻ യോഗത്തിൽ 39ാമത് അജൻഡയായി അന്നലിൻഡ ഈഡൻ്റെ നിയമനം ഉൾപ്പെടുത്തിയിട്ടുണ്ട്. അജണ്ടയുടെ പകർപ്പ് ഇതോടെ പുറത്തു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News