ചായ കുടിക്കാന്‍ സമയമായോ ? ചൂടോടെ ഒരുഗ്ലാസ് ചെമ്പരത്തി ചായ എടുക്കട്ടെ…

മലയാളികളുടെ ഒരു പൊതു ശീലമാണ് വൈകിട്ട് ചൂടോടെ ഒരു ഗ്ലാസ് ചായ കുടിക്കുന്നത്. ഇന്ന് വെറൈറ്റിക്ക് ചെമ്പരത്തി ചായ ആയാലോ ?

ചേരുവകള്‍

ചെമ്പരുത്തി പൂവ് – 6 എണ്ണം

ഇഞ്ചി – 1 കഷ്ണം

പട്ട – ഒരു ചെറിയ കഷ്ണം

വെള്ളം – 3 ഗ്ലാസ്

തേന്‍ – ആവശ്യത്തിന്

നാരങ്ങാനീര് – 1/2 നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം

ചെമ്പരുത്തി പൂവിന്റെ ഇതളുകള്‍ മാത്രം എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക.

പാത്രത്തില്‍ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും കറുകപട്ടയും ചേര്‍ക്കുക.

നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരത്തി പൂവിലേക്കു ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വയ്ക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലര്‍ന്ന് കടും ചുവപ്പ് നിറം ആവും.

ശേഷം നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News