ഉയർന്ന വിമാന നിരക്ക്‌ പ്രവാസികളെ വലയ്ക്കുന്നു: മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക്‌ കത്തയച്ചു

കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ഓണം സീസണ്‍ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു.

ALSO READ: ഐ എച്ച് ആർ ഡി ന്യൂ ജനറേഷൻ കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി: കോ‍ഴ്സുകളുടെ വിവരങ്ങള്‍

അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ആഗസ്‌ത് 15 മുതൽ സെപ്‌തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പനിക്കാലം നേരിടാന്‍ ആശമാര്‍ക്ക് കരുതല്‍ കിറ്റുകള്‍ നല്‍കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News