
ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ തന്റെ നിലപാടില്‍ പാര്‍ട്ടി താക്കീത് ചെയ്തുവെന്ന വാര്‍ത്ത തളളി ശശി തരൂര്‍. താക്കീത് സംബന്ധിച്ച് ഒരു വിവരവും തനിക്കറിയില്ലെന്നും. മാധ്യമങ്ങളിലൂടെയാണ് താക്കീത് വാര്‍ത്ത അറിഞ്ഞതെന്നും വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല. 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തരൂരിനെ കോണ്‍ഗ്രസ് തക്കീത് ചെയ്തുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്. പക്ഷെ തരൂര്‍ ഇത് നിഷേധിച്ചു. മാത്രമല്ല തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്യുകയാണ് ചെയ്തത്.
കെപിസിസി അധ്യക്ഷമാറ്റത്തിലും തരൂർ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. നേതൃത്വമാറ്റത്തിലുള്ള നീരസവും തരൂരിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
വിവാദങ്ങളിലെല്ലാം തരൂര്‍ ഒരു ഭാഗത്തും ഹൈക്കമാന്‍ഡ് മറുഭാഗത്തുമാണ്. തരൂര്‍ തന്റെ നിലപാട് ഒരിക്കലും തിരുത്തുന്നുമില്ല. ഇനി എഐസിസി നേതൃത്വം ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണേണ്ട വിഷയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here