പാറാമ്പുഴ കൂട്ടക്കൊലപാതകം; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്.20 വര്‍ഷം പരോള്‍ ഉള്‍പ്പടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് പ്രതി നരേന്ദ്ര കുമാര്‍. 2015 മെയ് 16ന് ആയിരുന്നു പാറമ്പുഴയിലെ കൂട്ടക്കൊലപാതകം നടന്നത്. പാറമ്പുഴ സ്വദേശി ലാലസന്‍, ഭാര്യ പ്രസന്ന, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം തള്ളി വിജിലൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here