‘നരഹത്യാക്കുറ്റം നിലനില്‍ക്കും’; കെ.എം ബഷീര്‍ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. സെഷന്‍സ് കോടതി വിധി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ചാണ് നടപടി.

ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസില്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ച ശേഷമായിരുന്നു ശ്രീറാം വാഹനം ഓടിച്ചത്. പ്രഥദൃഷ്ട്യാ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. വഫയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇവര്‍ക്കെതിരെ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശ്രീറാമിന്റെ സുഹൃത്തായിരുന്ന വഫയും ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശ്രീറാം തന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കേസ് പരിഗണിച്ച സെഷന്‍സ് കോടതി ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് ഒഴിവാക്കിയിരുന്നു. ഇതാണ് ഹൈക്കോടതി ഭാഗികമായി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News