വ്യാജവാര്‍ത്ത ചമച്ച ഓണ്‍ലൈന്‍ മാധ്യമത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ക്രൈംനന്ദകുമാറിനെ പിന്തുണച്ച് വ്യാജവാര്‍ത്ത ചമച്ച ഓണ്‍ലൈന്‍ മാധ്യമത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ ജീവനക്കാരിയെ അപമാനിക്കുന്ന വാര്‍ത്ത നല്‍കിയ ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് വിമര്‍ശനം. ഭാരത് ലൈവ് ജീവനക്കാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് കോടതി പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു അവകാശമില്ല. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും ജസ്റ്റിസ് വി ജി അരുണ്‍ വിലയിരുത്തി.

സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്ഥിര സ്വഭാവമുള്ളതും അത് മനുഷ്യന്‍ മറന്നാലും, ഇന്റര്‍നെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഭാരത് ലൈവിന്റെ നടത്തിപ്പുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാപനത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളോടെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here