
അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട സംഭവം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
തൽസ്ഥിതി തുടരണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ടു പോകാനും കോടതി നിർദേശം നൽകി. തൊഴിലാളികളും മാനേജ്മെന്റും സർക്കാരും പങ്കെടുക്കുന്ന ചർച്ച നാളെയാണ് നടക്കുക. എന്നാൽ ചർച്ചയിൽ കമ്പനിയിൽ നിന്ന് ആരെങ്കിലും പങ്കെടുക്കുമോ എന്ന ആശങ്കയും നിലവിൽ ഉയർന്നു വരുന്നുണ്ട്.
800 ഓളം ആളുകളാണ് കേരളത്തിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

