
കൈരളി ന്യൂസ് അവതാരകന്‍ ഡോ. എം എ ലാല്‍ അനധികൃതമായി സ്വകാര്യ ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു എന്നാരോപിച്ച് ഷാജി സി സേനന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളി. നിയമനുസൃതമായ നടപടികള്‍ പാലിച്ചാണ് ഡോ ലാല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.
സര്‍ക്കാര്‍ കോളേജ് അധ്യാപകന്‍ കൂടിയായ ഡോ. ലാലിനെതിരെ ലോകയുക്തയില്‍ നല്‍കിയ പരാതി തള്ളിയതിനെ തുടര്‍ന്നാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ലോകയുക്തയില്‍ ഡോ ലാല്‍ ഫയല്‍ ചെയ്ത മറുപടിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ലോകയുക്ത പരാതി തള്ളിയത്.
ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും തുടരന്വേഷണം നടത്തണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളിക്കൊണ്ടുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരന്‍ നേരത്തെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ തലങ്ങളില്‍ നല്‍കിയ പരാതികള്‍ തള്ളിയിരുന്നു. സര്‍ക്കാരിനു വേണ്ടി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. വി. ടെക്ക്ചന്ദും ഡോ ലാലിന് വേണ്ടി അഡ്വ ടി രാജശേഖരന്‍ നായരും ഹാജരായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

