സുരേഷ് ഗോപി നായകനായ ജെ എസ് കെ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്: ഹൈക്കോടതിയുടെ ഇടപെടല്‍ ഇങ്ങനെ

jsk-high-court-kerala

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി മറ്റെന്നാള്‍ പരിഗണിക്കന്നതിനായി ഹൈക്കോടതി മാറ്റി. നാളെ റിവ്യു കമ്മറ്റി യോഗം ചേരുന്ന സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിയത്. റിവൈസിങ്ങ് കമ്മറ്റിയുടെ തീരുമാനം അറിയിക്കണമെന്ന് ഹര്‍ജി ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശിച്ചു.

സുരേഷ് ഗോപി നായകനായ ജെ എസ് കെ എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നിര്‍മ്മാതാക്കള്‍ ജൂണ്‍ 12 ന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ജാനകി എന്ന പേര് മാറ്റിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളായ കോസ്മോസ് എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിച്ചത്. പേര് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിലെ വ്യക്തത തേടിയായിരുന്നു ഹര്‍ജി.

Also Read : ഡെത്ത് സ്ട്രാന്‍ഡിംഗ് 2 വീഡിയോ ഗെയിമില്‍ കാമിയോ വേഷത്തില്‍ സംവിധായകന്‍ രാജമൗലി; ഗ്ലോബല്‍ ഐക്കണെന്ന് ആരാധകര്‍

ഹര്‍ജി പരിഗണിച്ച കോടതി കേസ് മറ്റെന്നാള്‍ പരിഗണിക്കുന്നതിനായി മാറ്റി. നാളെ സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ മീറ്റിംഗ് മുംബെയില്‍ ചേരുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി മാറ്റിയത്. റിവ്യൂ കമ്മറ്റിയുടെ തീരുമാനം അറിയിക്കണമെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ചിത്രത്തിന്റെ ടൈറ്റിലിലെയും കഥാപാത്രത്തിന്റെയും പേരായ ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നും അത് സിനിമയില്‍ ഉപയോഗിക്കാനാവില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ അനൗദ്യോഗിക നിലപാട്.

പേരുമാറ്റം നിര്‍ദേശിച്ചത് എന്ത് കാരണത്താലാണ് എന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. നിലവില്‍ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മറ്റന്നാളാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നത് വൈകിയാല്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News