
കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ബെഞ്ചിന്‍റെ നിര്‍ദേശം.കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.അതേ സമയം കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
കൊച്ചി തീരത്ത് എം എസ് എസി എല്‍സ കപ്പല്‍ മുങ്ങിയതിനാല്‍ 6 കോടി രൂപ തങ്ങള്‍ക്ക് നഷ്ടം ഉണ്ടായെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നുമാണ് കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.മുങ്ങിയ കപ്പലിലെ കണ്ടെയ്നറില്‍ തങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യേണ്ടിയിരുന്ന കശുവണ്ടി ഉണ്ടായിരുന്നു. അതിന് ആറുകോടിയോളം രൂപ വിലമതിക്കും.എന്നാല്‍ കപ്പല്‍ മുങ്ങിയതോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് തുറമുഖ അധികൃതര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പണം കെട്ടിവെക്കാമെന്ന് എംഎസ്‌സി കോടതിയെ അറിയിക്കുകയായിരുന്നു.അതേ സമയം കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യാൻ സര്‍ക്കാര്‍ തീരുമാനിച്ചു.മുഖ്യമന്ത്രിഅഡ്വക്കറ്റ് ജനറലിനാണ് നിർദ്ദേശം നല്‍കിയത്.എം എസ് സി യുടെ മറ്റൊരു കപ്പൽ പിടിച്ചു വയ്ക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും മാരിടൈം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും എ ജി ക്ക് നല്‍കിയ കത്തില്‍ നിർദ്ദേശമുണ്ട്.
ALSO READ: എം എസ് സി എൽസ കപ്പലപകടം: കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി
സിവിൽ കേസ് സർക്കാർ ഫയൽ ചെയ്യുമെന്ന് എ ജി ഹൈക്കോടതിയെയും അറിയിച്ചു.കപ്പല്‍ അപകടത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകുമെന്നും എ ജി കോടതിയെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here