ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസില്‍ ഒന്നാം പ്രതിയായ ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: ഇന്ത്യയ്ക്ക് ‘മോദിജിയുടെ ഫ്രണ്ടി’ൻ്റെ വക വീണ്ടും സമ്മാനം: അടുത്ത മാസം മുതൽ 100% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ്

കഴിഞ്ഞ തവണ അപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതാണെന്ന് തെളിയുകയും ഗൂഢാലോചന വ്യക്തമാവുകയും ചെയ്തു. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News