തലവരിപ്പണക്കേസ്: സിഎസ്‌ഐ സഭ മുന്‍ ബിഷപ്പിന് തിരിച്ചടി; ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

HIGH COURT

സിഎസ്‌ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തലവരിപ്പണ കേസ്സിലെ ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റിനായി തലവരിപ്പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ എൻഫോഴ്സ് ഡയറക്ടററേറ്റിന്‍റെ നടപടി ചോദ്യം ചെയ്യുന്ന ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

കേസ് റദ്ദാക്കണമെന്നും ഇഡി അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ധർമ്മരാജ് റസാലം സമർപ്പിച്ച ഹർജി ജ. വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബഞ്ച് തള്ളി. ഇഡി അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. കേസിന്‍റെ ഭാഗമായി കണ്ടുകെട്ടിയ പണം ക്ലെയിം പെറ്റിഷൻ നൽകിയവർക്ക് ഇഡി വിതരണം ചെയ്യുന്ന നടപടിയടക്കം ചോദ്യം ചെയ്തായിരുന്നു ഹരജി. 28 രക്ഷിതാക്കളില്‍ നിന്നായി ഏഴ് കോടി രൂപയിലധികം കോഴ വാങ്ങിയെന്നായിരുന്നു കേസ്.

ALSO READ; ‘രാജീവ് ചന്ദ്രശേഖർ നമ്പർ വൺ വർഗീയവാദി’; അത് സമ്മതിക്കാനുള്ള ആർജ്ജവം പ്രതിപക്ഷ നേതാവിനില്ല: കെ യു ജനീഷ് കുമാർ എംഎൽഎ

എന്നാല്‍, താന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും ആരോപിക്കുന്ന കുറ്റം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം.കോളേജ് വികസനത്തിനും പിടിഎ ഫണ്ടിനുമായാണ്‌ പണം വിനിയോഗിച്ചത്. കുറച്ചു പേർക്ക് പണം തിരികെ നൽകി എന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ പണം വാങ്ങാൻ നിർദ്ദേശിച്ചത് ഹർജിക്കാരനാണെന്നും കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ല എന്നുമായിരുന്നു ഇഡിയുടെ നിലപാട്. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ചെയർമാൻ കൂടിയായ ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News