പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി

പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി. പൊതുസ്ഥലത്ത് നിന്ന് പോണ്‍ വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും, ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ലെന്നും കോടതി വ്യക്തമാക്കി.

ALSO READ: പത്തനംതിട്ട എം സി റോഡിൽ അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം: രണ്ട് പേർ മരിച്ചു

‘ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ല. എല്ലാ പ്രായക്കാര്‍ക്കും ഒരു വിരല്‍തുമ്പില്‍ വിഡിയോകള്‍ ലഭ്യമാകും. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും,’ കോടതി പറഞ്ഞു.

ALSO READ: ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്

അതേസമയം,ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പി വി കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തില്‍ കൂട്ടിച്ചേർത്തു. 2016 ജൂലൈയിലാണ് ആലുവ പാലത്തിന് സമീപം മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടതിന് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. കേസിലെ എല്ലാ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News