
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും അത് വർദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി പിന്നീട് വിധി പറയും.
ചാനൽ ചർച്ചക്കിടെ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ബി ജെ പി നേതാവ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ പി സി ജോർജിനെതിരെ കടുത്ത പരാമർശങ്ങൾ കോടതി നടത്തിയിരുന്നു. പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം ഗൗരവതരമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. സമാന കേസിൽ മുൻപ് ജാമ്യം നൽകിയപ്പോൾ ഉണ്ടായിരുന്ന വ്യവസ്ഥ ജോർജ് ലംഘിച്ചുവെന്നും കോടതി വിലയിരുത്തിയിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴണ് മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും അത് വർദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ നിലവിൽ അവസരമുണ്ട്. മതവിദ്വേഷ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണം. ഇതൊരു മതേതര രാജ്യമാണ് എന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പി സി ജോർജിനെ ഓർമ്മിപ്പിച്ചു.
also read: ന്യൂദില്ലി റെയിൽവേ സ്റ്റേഷൻ അപകടം; റെയിൽവേ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി
മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജ്ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ്ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ജോർജിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി വിധി പറയാൻ മാറ്റി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here