അഭിനേത്രിയുടെ ലൈംഗികാതിക്രമ പരാതി; ജയസൂര്യയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

jayasurya

ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.

Also Read; ക്ഷമ ചോദിച്ച് പി വി അന്‍വര്‍ എംഎല്‍എ: പരസ്യ പ്രസ്താവനകള്‍ നിര്‍ത്തുന്നു, പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ 19 ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

Also Read; അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

News summary; The High Court will consider the anticipatory bail plea tomorrow, filed by actor Jayasuriya in the sexual harassment case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News