
‘മങ്കി ഡസ്റ്റ്’ എന്നറിയപ്പെടുന്ന ലഹരി വസ്തു ഉപയോഗിച്ച് മതിഭ്രമത്തിലായ 71 വയസുകാരനായ യു കെ പൗരൻ സ്വന്തം വീടിന് തീയിട്ടു. സിന്തറ്റിക് സൈക്കോ ആക്ടീവ് ലഹരിയായ എംഡിപിവി അഥവാ മങ്കി ഡസ്റ്റ് എന്നറിയപ്പെടുന്ന ലഹരിയാണ് ഇയാൾ ഉപയോഗിച്ചത്. ലഹരിയുടെ മൂർധന്യാവസ്ഥയിൽ അക്രമം അഴിച്ചുവിട്ട ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ദി മിറർ റിപ്പോർട്ട് ചെയ്തു.
എംഡിപിവി (മെത്തിലീൻഡയോക്സിപൈറോവാലറോൺ) എന്നറിയപ്പെടുന്ന മങ്കി ഡസ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം യുകെയിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട് ഉണ്ട്. ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത് സൃഷ്ടിക്കുന്ന ഭ്രമാത്മകതയും, മറ്റ് രാസലഹരികളേക്കാൾ എളുപ്പത്തിൽ ലഭ്യമായതുമാണ് യുകെയിൽ അപകടകരമായ ഈ മയക്കുമരുന്നിന്റെ ഉപയോക്താക്കളെ വർധിപ്പിച്ച ഘടകം.
Also Read: ഭൂമി വിറച്ചതോടെ കുട്ടിയാനയ്ക്ക് സുരക്ഷാ കവചമൊരുക്കി ആനക്കൂട്ടം; വീഡിയോ വൈറൽ
ലഹരി ഉപയോഗിച്ച് വാൾട്ടർ ഹാരിസൺ എന്ന യു കെ പൗരൻ നഗ്നനായി വീടിന് പുറത്തിറങ്ങിയതിനു ശേഷം സ്വയം വീടിനു തീക്കൊളുത്തുകയാണുണ്ടായത്. കൂടാതെ അയൽവീടുകളുടെ വാതിലിൽ അടിച്ച് ബഹളം ഉണ്ടാക്കിയ ഇയാൾ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം തല്ലിതകർക്കുകയും, ബഹളം വെയ്ക്കുകയും ചെയ്തു. തിരികെ എത്തിയ ഇയൾ സ്വന്തം വീടിന് തീയിടുകയായിരുന്നു.
ഇയാളുടെ വീടിന് ഏകദേശം 100,000 പൗണ്ട് ഏകദേശം 1.1കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇയാളുടെ അക്രമപ്രവർത്തികൾ കണ്ട് ഭയന്ന പരിസരവാസികളാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. മുമ്പ് 53 കുറ്റങ്ങളിലായി 23 മുൻ ശിക്ഷകൾ അനുഭവിച്ച ഹാരിസണെ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാലര വർഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here