അയോധ്യയിലെ കഴുത്തറുപ്പന്‍ ഹോട്ടല്‍; രണ്ടു ചായക്കും ബ്രഡിനും 252 രൂപ, ബില്‍ വൈറല്‍

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കച്ചവടക്കാര്‍ കഴുത്തറുപ്പന്‍ വിലയാണ് ലഘു ഭക്ഷണങ്ങള്‍ക്ക് പോലും ഈടാക്കുന്നതെന്ന് വ്യക്തമാക്കുന്ന ബില്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് രണ്ടു ചായയും ബ്രഡും കഴിച്ചതിന് 252 രൂപ ഈടാക്കിയ സംഭവം ഉപഭോക്താവ് പങ്കുവച്ചത്. സാധാരണ ഹോട്ടലിലാണ് ഈ കഴുത്തറുപ്പന്‍ നടപടിയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

ALSO READ:  ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി

അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് സാധാരണക്കാരില്‍ നിന്നും അമിതമായി വില ഈടാക്കിയത്. ബില്ല് വൈറലായതോടെ അധികൃതര്‍ ഹോട്ടലിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് അറിയുന്നത്. ബജറ്റ് വിഭാഗത്തില്‍ വരുന്ന ഭക്ഷണശാലയില്‍ ചായക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാറെന്നും അധികൃതര്‍ പറഞ്ഞു. കരാര്‍ പ്രകാരം 40 രൂപ മാത്രമേ ഈടാക്കാവൂ. എന്നാല്‍ ഒരു ചായക്ക് 55 രൂപയും ബ്രഡിനും 65 രൂപയുമാണ് ഈടാക്കിയത്. ജിഎസ്ടി സഹിതം 252 രൂപ ഹോട്ടല്‍ ഈടാക്കി.

ALSO READ: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നു കൊടുത്തതിന് പിന്നാലെ തിരക്കു വര്‍ധിച്ച സാഹചര്യത്തില്‍ അയോധ്യ സന്ദര്‍ശിക്കുന്നവരുടെ പണം അപഹരിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാഗുകള്‍ ബ്ലെയ്ഡ് ഉപയോഗിച്ച് കീറി പഴ്‌സ് അടക്കമുള്ള സാധനങ്ങള്‍ തിക്കിനും തിരക്കിനും ഇടയില്‍ കവരുകയായിരുന്നു. ഇതിനെതിരെ പരാതികള്‍ ഉയരുന്നതിനിടയിലാണ് ഹോട്ടലുകളും സാധാരണക്കാരെ പിഴിയുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News