വെജിറ്റേറിയൻ ഭക്ഷണക്കാർക്ക് വേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നമ്മുടെ ആഹാരത്തിൽ തന്നെയുണ്ട്. ചിക്കനും മുട്ടയുമൊന്നുമില്ലെങ്കിലും പ്രോട്ടീൻ കൂട്ടാൻ സഹായിക്കുന്ന ആഹാരങ്ങൾ ധാരാളം നമ്മുക്ക് ചുറ്റും സുലഭമായി ലഭിക്കും. പ്രോട്ടീൻ വളരെ കൂടുതലായ ഭക്ഷണമാണ് മുട്ട. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയവർക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമുണ്ട്.

അതിനു സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. ഏറ്റവും നല്ല സസ്യപ്രോട്ടീനുകളില്‍ ഒന്നാണിത്. മുരിങ്ങാക്കായിലും പ്രോട്ടീനുണ്ട്. കൂടാതെ കാല്‍സ്യം, അയേണ്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീര ഇതില്‍ പ്രധാനപ്പെട്ടതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ചീരയിൽ ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു സസ്യാഹാരമാണ് കൂണ്‍. വേവിയ്ക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

also read: രാവിലെ പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്ന പതിവുണ്ടോ? എങ്കിൽ ദേ ഇതൊന്ന് വായിച്ചോളൂ !

ബ്രൊക്കോളിയിലും പ്രോട്ടീനും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ ഉള്ളത് കൊണ്ട് തന്നെ ആരോഗ്യത്തിനു മികച്ചതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News