“അതിവേഗ ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ല ”, പരാതിയുമായി ഭിന്നശേഷിക്കാർ

വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ലെന്ന പരാതി. ഭിന്നശേഷിക്കാരാണ് അതിവേഗ ട്രെയിനുകൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016-മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന നിയമം നിലവിലുണ്ട്.

also read :വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു

പാസഞ്ചര്‍, എക്സ്പ്രസ്സ് ട്രെയിനുകളിൽ പ്രത്യേക കോച്ചുകൾ ഭിന്നശേഷിക്കാർക്ക് റിസർവ് ചെയ്തിട്ടുണ്ട്. എന്നാൽ,വന്ദേ ഭാരത്, രാജധാനി, ജനശതാബ്ദി തുടങ്ങിയ അതിവേഗ ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക കോച്ചുകളോ സീറ്റുകളോ ഇല്ല. ഈ ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ല എന്നാണ് പരാതി.

also read :ടൊവിനോയെ ‘പ്രളയം സ്റ്റാര്‍’ എന്നേ വിളിച്ചിട്ടുള്ളു, എന്നെ ‘ചെന്നൈ സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിളിക്കുന്നത്’: വിനീത് ശ്രീനിവാസന്‍

ഇതുമായി ബന്ധപ്പെട്ടു ഭിന്നശേഷി സംഘടനകൾ റെയിൽവേ മന്ത്രാലയത്തിനും കേന്ദ്രസർക്കാരിനും ഇതിനകം പരാതി നൽകിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News