ദില്ലി മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ മേയര്‍ ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയര്‍ ആലെ മുഹമ്മദ് ഇക്ബാലുമാണ് ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികള്‍. ശിഖ റായിയും സോണി പാണ്ഡയുമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍.

34 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുമ്പ് ഷെല്ലി ഒബ്രോയ് വിജയിച്ചത്. ആപ്പിന്റെ ഡെപ്യൂട്ടി മേയർക്കും മുപ്പതിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

കഴിഞ്ഞദിവസം ദ്വാരക സി ഡിവിഷനിലെ എഎപി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എങ്കിലും ആപ്പിന് കോര്‍പ്പറേഷനില്‍ ഭൂരിപക്ഷമുണ്ട്. ദില്ലി കോര്‍പ്പറേഷന്‍ ചട്ടം അനുസരിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ മേയറെ തെരഞ്ഞെടുക്കണം. ദില്ലി കോര്‍പ്പറേഷനിലേ മേയര്‍ കാലാവധി ഒരു വര്‍ഷത്തേക്കാണ്.

ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എം.സി.ഡി.യിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. സ്ഥാനാർത്ഥികളെ മുപ്പതിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കഴിഞ്ഞതവണ ആപ് സ്ഥാനാർത്ഥികൾ ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News