സംസ്ഥാനത്ത് ഉയർന്ന താപനില; രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ വരെ തുടരും.

Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ടം ഇന്ന്; 93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ 11 മണി മുതല്‍ മൂന്നുമണിവരെ പാടില്ലെന്നും നിർദേശമുണ്ട്. അതിനിടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News