കൊടും ചൂട് ; ഉയർന്ന താപനില മുന്നറിയിപ്പ്‌

സംസ്ഥാനത്ത്‌ ശനിയാഴ്‌ച ഉയർന്ന താപനില മുന്നറിയിപ്പ്‌. കണ്ണൂർ ജില്ലയിൽ 38 ഡിഗ്രിവരെയും കോട്ടയം ജില്ലയിൽ 37 വരെയും ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളിൽ 36 വരെയും താപനില ഉയരാം. സാധാരണയെക്കാൾ മൂന്നുമുതൽ നാലു ഡിഗ്രിവരെ അധികമാണിത്‌. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവയ്ക്ക്‌ ഇടയാക്കുമെന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകി.

ഉത്സവപ്രതീതിയോടെയാണ് കൊട്ടാരക്കരയിലെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നത്: മന്ത്രി എം ബി രാജേഷ്

സ്‌കൂളുകളിൽ വാട്ടർ ബെൽ
സ്‌കൂളുകളിൽ വാട്ടർ ബെൽ ഏർപ്പെടുത്തുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്‌ ചൂട്‌ കൂടിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ക്ലാസ്‌ സമയത്ത് കുട്ടികൾ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനാണ് ഇത്. രാവിലെ 10.30നും പകൽ രണ്ടിനും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാൻ അനുവദിക്കും. വീട്ടിൽനിന്ന്‌ വെള്ളം കൊണ്ടുവരാൻ കഴിയുന്നവർ പരമാവധി കൊണ്ടുവരണം. മറ്റു കുട്ടികൾക്ക്‌ സ്‌കൂൾ അധികൃതർ ഒരുക്കണമെന്നും മന്ത്രി അറിയിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

● പകൽ 11 മുതൽ പകൽ മൂന്നുവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുത്.

● പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.

● പകൽ സമയം മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണം.

● അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

● പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.

ALSO READ: ‘മനുഷ്യനാകണം, മനുഷ്യനാകണം’, സിനിമ ഇറങ്ങുംമുമ്പേ ഹിറ്റായ കവിത; ‘ചോപ്പ്’ ടീസര്‍ പുറത്തിറങ്ങി, ഏറ്റെടുത്ത് പ്രേക്ഷകര്‍

● പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഒആർഎസ്‌ ലായനി, സംഭാരം തുടങ്ങിയവ കുടിക്കുക.

● മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തമൊഴിവാക്കാൻ ഫയർ ഓഡിറ്റ് നടത്തണം

● വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം.

● വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.

● അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കണം. വൈദ്യസഹായം തേടുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News