
അസമിലും പോണ്ടിച്ചേരിയിലും മികച്ച പോളിങ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം അസമിൽ പോളിങ് 85.53 ശതമാനവും പോണ്ടിച്ചേരിയിൽ 89.87 ശതമാനവും രേഖപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പോളിങ് 60 ശതമാനം കടന്നപ്പോൾ ത്രിപുരയിലും നാഗലാൻഡിലും പോളിങ് 80 ശതമാനവും കടന്നു.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൻഡിഎയും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോൺഗ്രസ് സഖ്യവും തമ്മിലാണ് അസമിൽ മത്സരം നടന്നത്. ശക്തമായ പോരാട്ടം പോളിങ് ശതമാനത്തിലും പ്രകടമായി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം 10 ലക്ഷം തോളം വോട്ടർമാർ പുറത്താക്കപ്പെട്ടതാണ് പോളിംഗ് വർധനവിന് കാരണം എന്നാണ് വിലയിരുത്തുന്നത് സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 722 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. ഏകദേശം 2 കോടിയോളം വോട്ടർമർ 31,490 പോളിംഗ് സ്റ്റേഷനുകളിലായി സമ്മതിദാനാവകാശം വിനിയോഗിച്ചു.
ALSO READ: ‘വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ നന്ദി’; പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി
ഭാര്യക്ക് വിദേശ പാസ്പോർട്ടും അനധികൃത ആസ്തിയുണ്ടെന്നടക്കം ആരോപണം നേരിടുന്ന ഹിമന്ത ബിശ്വ ശർമ കുടുംബസമേതമാണ് ജലൂക്ബാരി മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് .കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ തുടങ്ങി പ്രമുഖ സ്ഥ്നാർത്ഥികളും വോട്ട് രേഖപ്പെടുത്തി പുതുച്ചേരിയിലും പോളിങ് 80 ശതമാനം കടന്നു 33 അംഗ നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി- ബി.ജെ.പി സഖ്യവും കോൺഗ്രസ് – ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാനം മത്സരം.
സംസ്ഥാന പദവി ആവശ്യം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കുടിവെള്ള മലിനീകരണം എന്നിവയായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. നിയമസഭാ തെരഞ്ഞെനോടൊപ്പം കർണാടകയിൽ 2 മണ്ഡലങ്ങളിലും നാഗലാൻഡിലും ത്രിപുരയിലും ഓരോ മണ്ഡലങ്ങളും ഉപതെരഞ്ഞെടുപ്പ് നടന്നു നടഞ്ഞു. കർണാടകയിലെ ബാഗൽകോട്ടിലും ദാവണഗെരെ സൗത്തിലും പോളിങ് 60% കടന്നപ്പോൾ ത്രിപുരയിലെ ധർമ്മനഗറിലും നാഗലാൻഡിലെ കോറിഡാങ്കിലും പോളിങ് ശതമാനം 80 % വും കടന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

