പി വി അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ: ഫോണ്‍ ചോര്‍ത്തലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

High-Court-against-PV-Anvar

ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ എന്ന് ഹൈക്കോടതി വിമർശിച്ചു. ഫോണ്‍ ചോര്‍ത്തലിനെതിരായ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നൽകി

രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോളുകൾ ചോർത്തി എന്ന പി വി അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സംഭവത്തിൽ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇന്ന് ഹർജി പരിഗണിക്കവെയാണ് അൻവറിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണുകൾ ചോർത്താൻ അൻവറിന് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. അൻവർ സമാന്തര ഭരണസംവിധാനമാണോ എന്നും കോടതി വിമർശിച്ചു.

Also Read: ‘എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല’; ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ചെന്നിത്തലയുടെ പരിഭവം

എന്നാൽ അൻവറിനെതിരായ അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. കേസ് എന്തുകൊണ്ട് അവസാനിപ്പിച്ചു എന്നായിരുന്നു കോടതിയുടെ ചോദ്യം. തെളിവുകൾ ലഭിക്കാത്തതു കൊണ്ടാണെന്ന പോലീസ് വിശദീകരണം കോടതി അംഗീകരിച്ചില്ല. തെളിവുകൾ പോലീസ ല്ലേ കണ്ടുപിടിക്കേണ്ടതെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. തുടർന്ന് പരാതി നേരിട്ട് പരിഗണിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി അടുത്ത തവണ പരിഗണിക്കുമ്പോൾ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News