ഉന്നത വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണത്തിൽ സംഘപരിവാറിന് മുന്നിൽ മുട്ടിൽ ഇഴയുന്ന യു.ഡി.എഫ് സർക്കാർ

higher education

ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ മുതലുള്ള ഗവർണർമാർ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും അതിനെ ശക്തമായി ചെറുത്ത സമീപനമാണ് കഴിഞ്ഞ ഇടത് സർക്കാരുകൾ സ്വീകരിച്ചത്. എന്നാൽ കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ സംഘപരിവാറിന് മുന്നിൽ മുട്ടിൽ ഇഴയുന്ന സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഗവർണർ രാജേന്ദ്ര അർലേക്കറിലൂടെ സംഘപരിവാർ അജണ്ടകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പിടിമുറുക്കുമ്പോൾ, വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.

എം.ജി സർവകലാശാലയിലെ താത്കാലിക വി.സി നിയമനത്തിൽ ഗവർണർ സ്വീകരിച്ച ഏകപക്ഷീയമായ നിലപാട് ഇതിന്റെ ആദ്യ പടിയായിരുന്നു. സർവകലാശാലാ ചട്ടങ്ങളെയും ജനാധിപത്യ രീതികളെയും കാറ്റിൽപ്പറത്തിക്കൊണ്ട്, സംഘപരിവാർ അനുകൂലികളെ സെനറ്റ് അംഗങ്ങളായി നോമിനേറ്റ് ചെയ്യുന്നതും നാം കണ്ടു. ഏറ്റവും ഒടുവിൽ, സംസ്ഥാനത്തെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണൻസ് തീരുമാനങ്ങൾ യാതൊരു കൂടിയാലോചനകളുമില്ലാതെ ഗവർണർ റദ്ദാക്കി. ഈ വിഷയങ്ങളിലെല്ലാം വളരെ ദുർബലമായ വാദങ്ങളാണ് മുഖ്യമന്ത്രിയുടെ വി ഡി സതീശന്‍റെയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം ജോണിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺഗ്രസ്-യുഡിഎഫ് നേതൃത്വങ്ങൾ ഇതുവരെ തയ്യാറായിട്ടുമില്ല.

വി ഡി സതീശൻ സത്യം മറച്ചുവെക്കുന്നുവെന്ന് ആർ ബിന്ദു

R-Binduഈ വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനും റോജി എം ജോണും മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്. മുൻ സർക്കാർ പാനൽ നൽകാത്തതുകൊണ്ടാണ് എം.ജി വി.സി താൽക്കാലിക നിയമനം ഗവർണർ നടത്തിയതെന്നാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് മുൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു പറയുന്നു. അരവിന്ദ്കുമാർ വിരമിക്കുന്നത് മേയ് മാസത്തിലാണ്. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാസങ്ങൾക്കുമുൻപ് വി.സി. നിയമനത്തിന് പാനൽ കൊടുക്കാനാകില്ലല്ലോ. അതാണ് സത്യം. ഇത് മറച്ചുവെക്കുകയാണ് മുഖ്യമന്ത്രി സതീശൻ ചെയ്തതെന്നും ആർ ബിന്ദു കുറ്റപ്പെടുത്തി.

സർവ്വകലാശാലകളെ കാവി പുതപ്പിക്കാൻ യു.ഡി.എഫ് കൂട്ടുനിൽക്കുന്നുവെന്ന് ആർ ബിന്ദു

ഗർവണറുമായി ഏറ്റുമുട്ടാനില്ലെന്ന തീർത്തും ദുർബലമായ വാദമാണ് റോജി എം ജോൺ ഉന്നയിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് അവർ ബി.ജെ.പി.യുമായി ഉണ്ടാക്കിയ ഡീൽ തുടരുന്നൂയെന്നതിന് തെളിവുകളാണ് ഇവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ആർ ബിന്ദു ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവർണ്ണർ നടപ്പാക്കുന്ന കാവിവത്ക്കരണ അജണ്ടക്ക് കുട പിടിച്ച് കൊടുക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും. അധികാരമേറ്റ് ആദ്യംതന്നെ റോജി എം ജോൺ നടത്തിയ പ്രസ്താവന ഗവർണ്ണറുമായി ഏറ്റുമുട്ടാനില്ല എന്നതായിരുന്നു. അതിനർത്ഥം സർവ്വകലാശാലകളെ കാവി പുതപ്പിക്കാൻ കൂട്ട് നിൽക്കും എന്നു തന്നെയാണെന്നും ആർ ബിന്ദു പറയുന്നു.

കാവിവത്കരണത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തത് ഇടതുപക്ഷം

നമ്മുടെ സംസ്ഥാനത്തെ അക്കാദമിക് ഇടങ്ങളുടെ പൂർണ്ണമായ കാവിവൽക്കരണമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗവർണർ സമാനമായ നീക്കങ്ങൾ നടത്തിയപ്പോൾ, അതിനെതിരെ ഭരണഘടനാപരമായും രാഷ്ട്രീയമായും എത്ര ശക്തമായ പ്രതിരോധമാണ് കേരളം തീർത്തത് എന്നത് ചരിത്രമാണ്. ഇന്ന്, ആ സ്ഥാനത്ത് യു.ഡി.എഫിന്റെ അർത്ഥഗർഭമായ മൗനം, ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിന് കുട പിടിക്കുന്നതാണെന്ന് വ്യക്തം.

Also Read- കീം പരീക്ഷ: മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന നോര്‍മലൈസേഷന്‍ രീതി ഹൈക്കോടതി ശരിവെച്ചതിൽ സന്തോഷമുണ്ടെന്ന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

ഭരണകൂടം ഒത്താശ പാടുകയും മൗനം പാലിക്കുകയും ചെയ്യുമ്പോഴും, ക്യാമ്പസുകളിൽ പ്രതിരോധത്തിന്റെ തീപ്പന്തമായി എസ്.എഫ്.ഐ സമരമുഖത്തുണ്ട്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെയും കേന്ദ്ര സർക്കാരിന്റെയും നീക്കങ്ങളെ തെരുവിലും ക്യാമ്പസുകളിലും എസ്.എഫ്.ഐ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായി നേരിടുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് ഈ സമരങ്ങൾ. നമ്മുടെ സർവകലാശാലകളെ സംരക്ഷിക്കാൻ ഈ ജനകീയ പോരാട്ടങ്ങൾ വിജയിച്ചേ തീരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News