ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

ALSO READ: എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും.

ഏപ്രിൽ മൂന്ന് മുതൽ 24 വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്.4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്തൊട്ടാകെ ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയശതമാനം.

ALSO READ: ‘ടെമ്പോയിൽ പണമെത്തിച്ചതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ അറിവുണ്ട്’; തെലങ്കാന പ്രസംഗത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News