ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു

2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം പുറത്തുവന്നു. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി. ഇത് 62.01% ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.

അതേസമയം, ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു.

Also Read: മുഖ്യമന്ത്രി-കെ എസ് യു പോര്; അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി

പരീക്ഷ ഫലം നേരത്തെ 3 മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News